Sunday, February 14, 2010

സ്വപ്നങ്ങള്‍ക്ക് നിറം ചാര്‍ത്തി
ഞാനെന്‍ ഹൃദയത്തില്‍
ചാലിച്ചെടുത്ത ചിത്രം
പ്രണയത്തിന്‍റെ മഷി ക്കൂടുകളില്‍ നിന്നും
ഞാന്‍ ശേഖരിച്ച വര്‍ണങ്ങള്‍ ഒക്കെയും നീ ആയിരുന്നു ....

Wednesday, December 31, 2008

കാലം നമ്മളെ പരസ്പരം പരിചയ പെടുത്തി ... അതിലൂടെ നമ്മള് പരസ്പരം അറിഞ്ഞു , മനസിലാക്കി...അടുത്തു.. സുഹൃത്തുക്കള് ആയി...സൗഹൃദം പങ്കുവെച്ചു.....

എന്നാല് നാം മനസിലാക്കേണ്ടി ഇരിക്കുന്നു , എത്ര നാള് ...??എത്ര നാള് നമ്മള് ഒരുമിച്ചുണ്ടാകുമെന്ന്...?
പിരിയും ഒരു നാള് , നമ്മള് എല്ലാവരും... പിരിയണം.. !! , അകലണം...!! അത് കാലത്തി൯റെ തീരുമാനം...

ആ വെര്‍പാടി൯റെ ദു:ഖത്തില് നാം ഓര്‍ക്കും എന്തിന് നാം ഇത്രയും അടുത്തുവെന്ന്...മനസിലാക്കിയെന്
ന്... , പരസ്പരം സ്നേഹിച്ചുവെന്ന്..."""

ഇതൊക്കെ ജീവിതത്തി൯റെ ഒരു ഭാഗം ആണെന്ന് വിശ്വസിക്കുമ്പോഴും , ആ വേര്‍പാടി൯റെ സങ്കടം ഓര്‍ത്തുപോകുകയാണ്...
" കഴിയുമോ അന്ന് , നമുക്ക് അത് സഹിക്കാന്..??"

എങ്കിലും നാളെയുടെ ജീവിതത്തില് ഓര്‍ക്കാനും ഓര്‍മിച്ചെടുക്കാനും ഓര്‍മ്മയില് സൂക്ഷിക്കാനും ഇന്ന് നമ്മള് ജീവിക്കുന്നു... സുഹൃത്തുക്കളായി... സൗഹൃദ നിമിഷങ്ങളുമായി...

""പിരിയേണ്ടി വരുന്ന സൗഹൃദം ""

!!! ജീവിതത്തിലെ മാറ്റാന് കഴിയാത്ത , എറ്റവും സുന്ദരവും ആത്മാര്‍ത്തവും ആയ മനസി൯റെ വേദന...!!!!!!

Sunday, December 28, 2008

True friends are like mornings, 
u cant have them the whole day, 
but u can be sure, 
they will be there when u wakeup tomorrow, 
next year and forever. 

Thursday, December 25, 2008

സൌഹൃദം..
ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനും
പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും.
നമ്മുടെ സുഖ-ദുഖങ്ങളില്‍ പങ്കാളിയാവുന്ന
ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവും
ജീവിതത്തില്‍ ഒരു കുളിര്‍മഴയുടെ ആസ്വാദ്യത നല്‍കും.
സൌഹൃദത്തിന്റെ തണല്‍മരങ്ങളില്‍
ഇനിയുമൊട്ടേറെ ഇലകള്‍
തളിര്‍ക്കുകയും കായ്ക്കുകയും ചെയ്യട്ടെ.............
കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍‌മ്മകളാണ്...
പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍‌മ്മകളായിരിക്കട്ടെ...
മനസ്സിന്റെ മണിച്ചെപ്പില്‍‌ സൂക്ഷിച്ചു വയ്ക്കാവുന്ന ഒട്ടനവധി സുന്ദര മുഹൂര്‍‌ത്തങ്ങള്‍....

Saturday, December 20, 2008

സ്നേഹത്തിന്റെ പ്രതിഭലം കണ്ണീരാണ്...
പക്ഷെ ആ കണ്ണീരിനു ഒരു സുഖമുണ്ട്...
നനയുമ്പോഴും,
എന്റെ കവിളിന് ആ കണ്ണുനീര് ചൂട് പകരുന്നു...
ആ ചൂടില്, ഞാന് അറിയുന്ന സുഖത്തിനു,
ഒരുപാട് അര്‍ത്ഥങ്ങളുണ്ട്.......
ഒരുപാട് ആശ്വാസങ്ങളുണ്ട്....
ഒരു പക്ഷെ എന്റെ കണ്ണീരില് മറ്റാരൊക്കെയോ
മഴവില്ല് കാണുന്നുണ്ടാകും....
രോക്കെയോ ചിരിക്കുന്നുണ്ടാവും...
അതിനുമപ്പുറം എനിക്കെന്തു വേണം ?
സ്നേഹം എന്നെ കരയിച്ച്ചോട്ടെ........
പക്ഷെ ഞാന് സ്നേഹിക്കുന്നവര് കരയാതിരിക്കട്ടെ
ഞാന് കരയാം എല്ലാവര്ക്കും വേണ്ടി.......

Friday, December 19, 2008

Leave SOMETHING for friend.. 
Never Leave FRIEND for something.. 

coz in life, SOMETHINGS will leave u but FRIENDS will always live with u.


"ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,
...എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു. അതില്‍ ആരൊക്കെയോ
...ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം.
...നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.
...ചില കഥകള്‍ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ.
...അടുത്തത് എന്ത് എന്ന് അറിയാനാവാതെ.
...ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്.
...ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ.
...ചില സൌഹൃദങ്ങള്‍ ദൂരമോ, നിറമോ,
...ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു.
...അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു..."

"ദൂരെയാണെങ്കിലും നീ ഇന്നും എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു ...."

Thursday, December 11, 2008

ഒളിനോട്ടങ്ങളും ഒളിയംമ്പുകളും എന്‍റെ 
ഹൃദയ ഭിത്തികളിലൂടെ തുളഞ്ഞുകയരുംപോള്‍  
രക്തം പാഞൊഴുകുംപോഴും ഏതോ 
മരവിപ്പില്‍ നിലച്ചുപോയ എന്‍റെ ഹൃദയം 
അറിയാനാവാതെ തരിച്ചു നിന്നുപോയ് ഞാന്‍ 
എന്നിലെ നിന്നെയും ,നിന്നില്ലലിഞോരി എന്നെയും 
 

എതിര്‍പ്പിന്‍റെ മാറ്റൊലികള്‍ എന്നെ തോട്ടുനര്‍ത്തിയപ്പോള്‍  
പിടി വിടാത്ത നിദ്ര തന്‍ പടിവാതില്‍ തുറന്നു ഞാന്‍ 
നോക്കുംപോലോമനെ പതറി പകച്ചു പോയ് 
കൂട്ടതിലപ്പോള്‍ തനിച്ചയോരെന്നിലെ എന്നെ ഞാന്‍ കനവ് ......  



നിഴലയിരുന്നെന്നും നീയെനിക്കെങ്കില്‍ -നിന്‍  
പ്രാണനായ് എന്നെ അറിയാന്‍ കൊതിച്ചു ഞാന്‍
അകലങ്ങള്‍ ആരിലെന്നോമനെ ?എന്‍ ചോദ്യം
'നീ മാത്രം, നീ തന്നെ' എന്നത്രേ നിന്‍ മതം  


അകലങ്ങള്‍ ഇത്രമേല്‍ അരികിലവുംപോഴും  
അരുതെനിക്കവതില്ലതി വീണു മുങ്ങുവാന്‍ 
നീ മാത്രം അകലതിരിക്കണം മന്നിലെന്‍ 
പ്രാണന്‍ പിരിയും വരേയ്ക്കും പിരിയാതെ കൂട്ടിനായ്............

Thursday, October 16, 2008

പാതി വഴില്‍ എന്തിനെന്നറിയാതെ പിരിഞ്ഞ സൌഹൃദത്തീന്ടേ ഓര്‍മ്മക്കായ് ...................

ഒരു മഞ്ഞുതുള്ളിപോള്‍ ക്ഷണഭംന്കൂരം ആയിരുന്നു നമ്മുടെ സൌഹൃദം എങ്കിലും

ആ നിമിഷങ്ങളില്‍ നീ എനിക്ക് ഒരായുസ്സിന്‍ സന്തോഷം പ്രദാനം ചെയ്തു .............